ഗംഭീരം തൃശ്ശൂർ – മോദിയുടെ ട്വീറ്റ്

Share this News

ഗംഭീരം തൃശ്ശൂർ -മോദിയുടെ ട്വീറ്റ്

‘ഗംഭീരം തൃശ്ശൂർ’-മോദിയുടെ ട്വീറ്റ്
‘തൃശ്ശൂർ ഗംഭീര’മെന്ന് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച വന്ദേ ഭാരതിന്റെ കന്നിയോട്ടത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണചിത്രം പങ്കു വെച്ചുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രിയുടെ പ്രശംസ. ചെണ്ടമേളത്തോടെ ഗംഭീരസ്വീകരണമാണ് വന്ദേ ഭാരതിന് തൃശ്ശൂരിൽ ലഭിച്ചതെന്നാണ് മേളക്കാരുടെ ചിത്രം സഹിതമുള്ള റെയിൽവേയുടെ ഔദ്യോഗിക പേജിലെ ട്വീറ്റിൽ.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള യാത്രയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സ്വീകരണമാണ് ഗംഭീരം എന്ന് വന്ദേഭാരതിൽ വന്നിറങ്ങിയ യാത്രക്കാർ ചൊവ്വാഴ്ചതന്നെ അഭിപ്രായപ്പെട്ടിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

Share this News
error: Content is protected !!