കാർബൺ ഡയോക്‌സൈഡുമായി വന്ന ടാങ്കർലോറിക്കു പിറകിൽ മിനിലോറിയിടിച്ചു: വാതകടാങ്കർ ചോർന്നു

Share this News

കാർബൺ ഡയോക്‌സൈഡുമായി വന്ന ടാങ്കർലോറിക്കു പിറകിൽ മിനിലോറിയിടിച്ചു: വാതകടാങ്കർ ചോർന്നു

വാളയാർ-മണ്ണുത്തി ദേശീയപാത വട്ടപ്പാറയിൽ കാർബൺ ഡയോക്‌സൈഡ് കയറ്റിവന്ന ടാങ്കർലോറിക്കുപിറകിൽ മിനിലോറിയിടിച്ചതിനെത്തുടർന്ന് വാതകം ചോർന്നത് പരിഭ്രാന്തിപരത്തി. തൃശ്ശൂരിൽ പച്ചക്കറിയിറക്കി കോയമ്പത്തൂരിലേക്കു തിരിച്ചുപോകുകയായിരുന്ന മിനിലോറി, കൊച്ചിയിൽനിന്ന് കാർബൺ ഡയോക്‌സൈഡുമായി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കർലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ന് വാളയാർ പോലീസ് സ്റ്റേഷനുസമീപമായിരുന്നു അപകടം. മിനിലോറി ടാങ്കറിലിടിച്ച് ഡിവൈഡറിൽ തട്ടി മറുഭാഗത്തെ പാതയിലേക്കിറങ്ങിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ പിറകുഭാഗത്ത് തകരാറുണ്ടായി. ആ ഭാഗത്തുകൂടി വെളുത്തനിറത്തിൽ വൻതോതിൽ വാതകച്ചോർച്ചയുണ്ടായി.
തീപിടിക്കാൻ സാധ്യതയുള്ള വാതകമാണോ ചോരുന്നതെന്ന സംശയത്തിൽ പരിസരവാസികൾ പരിഭ്രാന്തരായി. വൈകാതെ സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചു. അപകടകരമായ വാതകമല്ലെന്ന് ഇവർ അറിയിച്ചതിനെത്തുടർന്നാണ് ആശങ്ക ഒഴിവായത്. ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
19 ടൺ കാർബൺ ഡയോക്‌സൈഡാണ് ടാങ്കറിലുണ്ടായിരുന്നത്. വെങ്കിടേശ്വര കാർബൺ ഗ്യാസ് ഏജൻസിയുടെ വണ്ടിയായിരുന്നു ഇത്. പച്ചക്കറിവണ്ടിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരുണ്ടായിരുന്നു. നിസ്സാരപരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News
error: Content is protected !!