സുജയ പാര്‍വതി ഇനി റിപ്പോര്‍ട്ടര്‍ ടി.വിയിൽ; കോഓഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു

Share this News

സുജയ പാര്‍വതി ഇനി റിപ്പോര്‍ട്ടര്‍ ടി.വിയിൽ; കോഓഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു

റിപ്പോര്‍ട്ടര്‍ ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തന രംഗത്ത് പതിനഞ്ചാണ്ടിന്റെ പ്രവര്‍ത്തപരിചയവുമായാണ് സുജയ റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് എത്തിയത്. 24 ന്യൂസ് ചാനലിൽ നിന്നും സുജയ അടുത്തിടെ രാജിവെച്ചിരുന്നു. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച സംഭവമായിരുന്നു ഇത്. ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ചാനൽ സുജയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ ചാനൽ സുജയെ തിരിച്ചെടുത്തെങ്കിലും, ഒരു ദിവസത്തെ ജോലിക്ക് ശേഷം സുജയ ചാനലിന് തന്റെ രാജിക്കത്ത് നൽകുകയായിരുന്നു.

ഒരുപാട് ചർച്ചകൾക്കൊടുവിലായിരുന്നു ചാനൽ സുജയയുടെ സസ്‌പെൻഷൻ പിൻവലിച്ച് ഇവരെ തിരിച്ചെടുത്തത്. എന്നാൽ, തലകുനിക്കാതെ സുജയ രാജിവെച്ചത് ചാനലിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. അതിനുശേഷം അടുത്തിടെ സുജയ ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തുകയും ചെയ്തിരുന്നു. ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും കുന്തീദേവിയുമാണ് തന്‍റെ ശക്തിയെന്ന് സുജയ ആവർത്തിച്ച് പറഞ്ഞു. നുണകൊണ്ട് എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിയാലും സത്യത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നുപോകുമെന്ന് പറഞ്ഞ സുജയ, പുരാണങ്ങളിലെ ചില കഥകളും ഓർമിപ്പിച്ചു.

അതേസമയം, കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരിക്കേ 2008ലെ മുംബൈ ഭീകരാക്രമണം നടന്നതിനെ തുടര്‍ന്ന് സംഭവബഹുലമായ ആ മൂന്ന് ദിവസവങ്ങളിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചത് സുജയയുടെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. 2018ല്‍ കേരളത്തിലെ മഹാപ്രളയകാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി സുജയ നടത്തിയ വിശദമായ റിപ്പോര്‍ട്ടിംഗ് വലിയ ശ്രദ്ധനേടിയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News
error: Content is protected !!