വാണിയംപാറ മണിയൻ കിണർ ട്രൈബൽ കോളനിക്ക് സമീപം വാറ്റുന്നതിനാവശ്യമായ 300 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു

Share this News

വാണിയംപാറ പീച്ചി റിസെർവോയറിനോട് ചേർന്നുകിടക്കുന്ന മണിയൻ കിണർ ട്രൈബൽ കോളനിയുടെ സമീപ പ്രദേശങ്ങളിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 300 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു.

ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ വ്യാപകമായി വ്യാജമദ്യം ഉണ്ടാക്കി ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്ന സ്റ്റേറ്റ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്തിന്റെ അടിസ്ഥാനത്തിൽ പീച്ചിപോലീസ് സ്റ്റേഷൻ,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മണിയൻ കിണർ കോളനി പരിസരത്ത്,പീച്ചി ഇറിഗെഷൻ കനാൽ വൃഷ്ടി പ്രദേശത്ത് ചെടി പടർപ്പുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച നിലയിൽ കോട കണ്ടെത്തിയത്.
ആന ഉൾപ്പെടെ വന്യ മൃഗങ്ങൾ ഇറങ്ങുന്ന മേഖലയിൽ രാത്രി സമയത്തു വ്യാജ വാറ്റ് സജീവമാണ്.പുറത്ത് നിന്ന് ആളുകൾ ഈ പ്രദേശത്തേക്ക് ചാരായം വാറ്റുന്നതിന് എത്തുന്നതായും വിവരം ഉണ്ട്. ട്രൈബൽ മേഖലയിൽ ഇനിയും പോലീസ്, എക്സൈസ് സംയുക്ത റൈഡുകൾ തുടർന്നും ശക്തമായി തുടരുമെന്നു അധികൃതർ അറിയിച്ചു


Share this News
error: Content is protected !!