ദുരിതകാലത്ത് സഹായമായി കത്തോലിക്കാ കോൺഗ്രസിന്റെ കാരുണ്യസേന.
വടക്കഞ്ചേരി∙ കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനും കാരുണ്യ സേന ആക്‌ഷൻ ഫോഴ്സ് രൂപീകരിച്ചു. രൂപത ഡയറക്ടർ ഫാ.ജോർജ് തുരുത്തിപ്പിള്ളി ചെയർമാനും രൂപത പ്രസിഡന്റ് തോമസ് ആന്റണി ജന.കോ.ഓർഡിനേറ്ററും രൂപത ജന.സെക്രട്ടറി ജിജോ അറയ്ക്കൽ ജന.കൺവീനറുമായി ജില്ലയെ 10 മേഖലകളായി തിരിച്ച് 101 അംഗ കാരുണ്യസേനക്കാണ് രൂപം കൊടുത്തത്.
ഗ്ലോബൽ ജന.സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് തുരുത്തിപ്പിള്ളി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട്, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, കെ.എഫ്.ആന്റണി എന്നിവർ പ്രസംഗിച്ചു. കാരുണ്യസേനയുടെ സഹായങ്ങൾക്ക് താഴെ കൊടുന്ന ഫോൺനമ്പറിൽ വിളിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫാ.ജോർജ് തുരുത്തിപ്പിള്ളി–8281340073, തോമസ് ആന്റണി–9447421597, ജിജോ അറയ്ക്കൽ–9947038841, കെ.എഫ്.ആന്റണി–9744533581, മാത്യു കല്ലടിക്കോട്–9447623670, ചാർളി മാത്യു–9495134071.
വിവിധ മേഖലകളിലെ കോ.ഓർഡിനേറ്റർമാർ. ജോസ് അബ്രഹാം 9447943129 (പാലക്കാട് മേഖല), സജീവ് മാത്യു 9074528844 (കാഞ്ഞിരപ്പുഴ മേഖല),
സേവ്യർ കലങ്ങോട്ടിൽ 9847802355 (മംഗലംഡാം മേഖല), ബിനോയ് എരിമറ്റം 9526338907 (മണ്ണാർകാട് മേഖല), കെ.എഫ്. ആന്റണി 9744533581 (മേലാർകോട് മേഖല), ജോസ് മുക്കട 9447532128 (ഒലവക്കോട് മേഖല), മാത്യു കല്ലടിക്കോട് 9447623670 (പൊന്നംകോട് മേഖല), ബിനോയ് ജേക്കബ്
9446204745 (തത്തമംഗലം മേഖല), സണ്ണി ഏറനാട്ട് 9961780111 (അട്ടപ്പാടി മേഖല), ജോസ് വടക്കേക്കര 9947488533 (വടക്കഞ്ചേരി മേഖല)
ദുരിതകാലത്ത് സഹായമായി കത്തോലിക്കാ കോൺഗ്രസിന്റെ കാരുണ്യസേന.
Share this News
Share this News