കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

Share this News

കാട്ടിലും മഴയിലും  നാശം സംഭവിച്ച വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷം കൃഷി അധികൃതരും   സന്ദർശിക്കുന്നു

കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

അയിലൂർ വീഴ്ലിയിൽ കനത്ത കാറ്റിലും മഴയും നാശം വിതച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് വീഴ്ലി, കൊട്ടിലപ്പാറ ബിനു കെ. വി. യുടെ 150 ൽപ്പരം കുലച്ച നേന്ത്ര വാഴകൾ ഒടിഞ്ഞു വീണു നശിച്ചത്. നാശ നഷ്ടമുണ്ടായ കൃഷി സ്ഥലം അയിലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. വിഘ്നേഷ്, കൃഷി അസിസ്റ്റന്റുമാരായ സി. സന്തോഷ്, ദീപിക, കർഷകരായ കെ. പി. ബിനു, സജിത്, എന്നിവർ സ്ഥലം സന്ദർശിച്ച് വിളനാശം വിലയിരുത്തി. ഏകദേശം 60000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞയാഴ്ച ഈ പ്രദേശത്തിന് തൊട്ടടുത്ത കൈതചിറയിലും കാറ്റിലും മഴയിലും റബ്ബർ ഉൾപ്പെടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!