DYFI ഇരുമ്പുപാലം യൂണിറ്റ് മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു
ഇന്ന് രാവിലെ മന്ത്രിമാരുടെ കുതിരാൻ തുരങ്ക സന്ദർശസമയത്ത് ഇരുമ്പുപാലം DYFI യൂണിറ്റിന്റെ നേതൃത്തിൽ, കുതിരാൻ നിലവിലുള്ള റോഡ് നില നിർത്തുക,കുതിരാൻ തുരങ്കത്തിനു സമീപം ബസ്സ്റ്റോപ്പ് അനുവദിക്കുക,തുരങ്കനിർമാണവേളയിൽ പാറ പൊട്ടിച്ചപ്പോൾ നാശനഷ്ടം ഉണ്ടായ വീടുകൾക്ക് നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങളടങ്ങിയ ഇരുന്നൂറ് പേരോളം പേരെഴുതി ഒപ്പിട്ട നിവേദനം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും,റവന്യു മന്ത്രി adv.K.രാജനും കൈമാറി.
CPIM പാണഞ്ചേരി സെക്രട്ടറി മാത്യുനൈനാൻ, വാർഡ് മെമ്പർ ഷീല അലക്സ്,ബ്ലോക്ക് മെമ്പർ KK രമേഷ്,സജി മുതിരകാലായിൽ,NK വിജയൻ കുട്ടി,ലിജോ ജോർജ് എന്നിവർ ഉണ്ടായിരുന്നു. എട്ടാം തിയതി മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ നടക്കുന്ന ചർച്ചയിൽ ഈ ആവിശ്യങ്ങളെല്ലാം പരാമർശിക്കപെടുമെന്നുള്ള ഉറപ്പും മന്ത്രിമാരുടെ ഭാഗത്ത്നിന്നും ലഭിക്കുകയുണ്ടായി

