കുതിരാൻ ഇരട്ട തുരങ്കപാതയിൽ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

Share this News

കുതിരാൻ ഇരട്ട തുരങ്കപാതയിൽ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഇന്ന് തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഴക്കാലം ആണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ ,പി എ മുഹമ്മദ് റിയാസ് , ആർ ബിന്ദു പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ് ദേശീയപാത അതോറിറ്റി അധികൃതർ നിർമ്മാണകമ്പനി അധികൃതർ തുടങ്ങിയവർ യോഗത്തിൽ ചേർന്നു കഴിഞ്ഞ ഞായറാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കെ രാജൻ ,ആർ ബിന്ദു, എന്നിവർ എത്തി നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു

Share this News
error: Content is protected !!