
വർണാഭമായി കണ്ണമ്പ്ര-ഋഷിനാരദ മംഗലം വേല
വടക്കഞ്ചേരി കണ്ണമ്പ്ര ഋഷി നാരദമംഗലം വേല വിവിധ പരിപാടികളോടെ ആഘോഷിച്ചു. കണ്ണമ്പ്ര ദേശത്ത് മന്ദ് മുഴക്കം ത്തോടെ പരിപാടികൾ ആരംഭി ച്ചു. ഉഷപൂജ, അർച്ചന, ചാന്താട്ടം,
പറയെടുപ്പ്, ഈടുവെടി, കേളി, ശിവക്ഷേത്ര സന്നിധിയിൽ നിന്നും പഞ്ചവാദ്യത്തോടെ ദേശമന്ദിലേക്ക് ഏഴ് ആനകൾ അണിനിരന്ന് എഴുന്നള്ളത്ത് പണ്ടിമേളം, വെടിക്കെട്ട്, ദേശമന്ദിൽ തായമ്പക, പഞ്ചവാദ്യത്തോടെ എഴുന്നള്ളത്ത് എന്നിവ നടന്നു.
ഋഷിനാരദ മംഗലം ദേശത്തു പുലർച്ചെ മന്ദ് മുഴങ്ങിയതോടെ വേല ആഘോഷങ്ങൾക്കു തുടക്കമായി തുടർന്നു. ഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്കു ശേഷം കാവിൽ നിന്നു ദേവിയെ ദേശത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടു വന്നു തുടർന്ന് ഊടുവെടി, പഞ്ചവാദ്യം, പാണ്ടിമേളം, ഏഴ് ആനകൾ അണിനിരന്ന് കുടമാറ്റം, ആന കാവിറക്കം വെടി ക്കെട്ട് ,തായമ്പക എന്നിവ നടന്നു
ഇരു ദേശങ്ങളുടെയും എഴുന്നള്ളത്ത് പന്തലുകളിൽ അണിനിരന്നതോടെ നടന്ന വാദ്യമേളങ്ങളും കുടമാറ്റവും മതിയവരാ കാഴ്ചയായി ഇന്ന് പുലർച്ചെ ഇരു ദേശങ്ങളിൽ നിന്നും പഞ്ചവാദ്യത്തോടെ എഴുന്നള്ളത്ത് വെടിക്കെട്ട് എന്നിവയ്ക്ക്ശേഷം കാവിറങ്ങി ഉത്സവം സമാപിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

