
അടുപ്പിൽനിന്നു തീ പടർന്ന് 3 വീടുകൾ കത്തിനശിച്ചു
കൊല്ലങ്കോട് പയ്യവൂർ പറത്തോട് കോളനിയിൽ അടുപ്പിൽ നിന്നു തീ പടർന്നു രണ്ടു വീടു പൂർണമായും ഒരു വീടു ഭാഗികമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. പറത്തോട് കോളനിയിലെ കാശുമണി, ശെൽവൻ എന്നിവരുടെ വീടുകൾ പൂർണമായും കുപ്പായിയുടെ വീട് ഭാഗികമായുമാണു കത്തി നശിച്ചത്. ആളപായമില്ല.
പനയോലകൊണ്ടു മേൽക്കൂര പണിത വീടുകൾ തീ കത്തിപ്പടർന്നതിനെ തുടർന്നു പൂർണമായും
കത്തിയമരുകയായിരുന്നു. ഈ സമയത്തു വീട്ടിനകത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. എന്നാൽ, വീട്ടുകാരുടെ ആധാരം, ആധാർ ഉൾപ്പെടെയുള്ള രേഖകളും കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം പൂർണമായും നശിച്ചു. കാശുമണിയുടെ വീട്ടിൽ 11 പേർ താമസിക്കുന്നുണ്ട്. വസ്ത്രങ്ങൾ എല്ലാം കത്തിയമർന്നു. ശെൽവന്റെ വീട്ടിനകത്തെ സാധനങ്ങളും പൂർണമായും നശിച്ചു
ഭാഗികമായ നശിച്ച കുപ്പായിയുടെ വീടും താമസ യോഗ്യമല്ലാതായി. ഇന്നലെ വൈകിട്ട് അടുപ്പു കത്തിച്ചപ്പോൾ അതിൽ നിന്നു ഓലയിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. നാട്ടുകാരും റോഡ് പണിയെടുക്കുന്നവരും അടക്കം നടത്തിയ തീവ്രമായ പ്രയത്നത്തിനൊടുവിലാണു മറ്റു വീടുകളിലേക്കു തീ പടർന്നു പിടിക്കുന്നതു തടയാൻ കഴിഞ്ഞത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ ശിവൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കൊല്ലങ്കോട് നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും റോഡ്
സൗകര്യമില്ലാത്തതിനാൽ ഫയർ എൻജിൻ കോളനിയിലേക്ക് എത്തിക്കാൻ കഴിയാതിരുന്നതു തിരിച്ചടിയായി. തുടർന്നു വെള്ളം പമ്പ് ചെയ്യാനുള്ള ഉപകരണങ്ങൾ ചെറിയ വാഹനത്തിൽ കോളനിയിൽ എത്തിച്ച് അവിടത്തെ കിണറ്റിൽ വെള്ളം പമ്പ് ചെയ്താണു തീ പൂർണമായി അണച്ചത്. കൊല്ലങ്കോട് ഫയർ ഓഫിസർ അർജുൻ കെ.ക ഷ്ണൻ, സീനിയർ ഫയർ ആൻ ഡ് റെസ്ക്യു ഓഫിസർ സായ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

