പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും

Share this News

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍ ഇന്ന് (മെയ് 31) സര്‍വീസില്‍നിന്ന് വിരമിക്കും. 1993 മാര്‍ച്ച് ഒന്നിന് പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിളായാണ് സര്‍വീസ് ആരംഭിച്ചത്. പിന്നീട് ഹവില്‍ദാറായും പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ രണ്ട് ബാച്ചില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ 1998 വരെ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, 1998 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ പാലക്കാട് റവന്യു വകുപ്പില്‍ എല്‍.ഡി. ക്ലര്‍ക്ക് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 1998 മെയ് രണ്ടിന് എക്സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് പാലക്കാട് ഡിവിഷനിലെ വിവിധ ഓഫീസുകളില്‍ പ്രിവന്റീവ് ഓഫീസറായി പ്രവര്‍ത്തിച്ചു.2002 ഡിസംബറില്‍ പാലക്കാട് റെയ്ഞ്ചില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടറായി. പിന്നീട് കണ്ണൂര്‍ ഡിവിഷന്‍ ഓഫീസ്, മഞ്ചേശ്വരം ചെക്ക് പോസ്റ്റ്, പാലക്കാട് ഐ.ബി, നെന്മാറ റെയ്ഞ്ച്, അഗളി റെയ്ഞ്ച് എന്നിവിടങ്ങളില്‍ എക്സൈസ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിച്ചു. 2009 ല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ചാലക്കുടി കെ.എസ്.ബി.സിയില്‍ നിയമിതനായി. തുടര്‍ന്ന് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായും യുണൈറ്റഡ് ബ്രൂവറീസ് കഞ്ചിക്കോട്, ആലത്തൂര്‍ സര്‍ക്കിള്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍, കണ്ണൂര്‍ കെ.എസ്.ബി.സി, അട്ടപ്പാടി ജനമൈത്രി, പാലക്കാട് സര്‍ക്കിള്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 2019 ഓഗസ്റ്റില്‍ പാലക്കാട് വിമുക്തി ജില്ലാ മാനേജരായി നിയമിക്കപ്പെട്ടു.
2019-20 വര്‍ഷം ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഒന്നാം സ്ഥാനത്ത് എത്തുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. 2021 ജൂണില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി കോഴിക്കോട് നിയമിതനായി. 2022 മുതല്‍ പാലക്കാട് ഡിവിഷനില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായി പ്രവര്‍ത്തിച്ചുവരികയാണ്. നെന്മാറ എലവഞ്ചേരി സ്വദേശിയാണ്. ഭാര്യ: സവിത (ഹൈസ്‌കൂള്‍ അധ്യാപിക).
മക്കള്‍: സജയ്, റിതിക (വിദ്യാര്‍ത്ഥികള്‍).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!