ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് എരിമയൂര്‍ ഗ്രാമപഞ്ചായത്ത്

Share this News

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍’ പദ്ധതിയുടെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2022-23 വര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,16,268 രൂപ വകയിരുത്തി 19 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ ഡീലക്‌സ്, ആംഗിള്‍ എക്‌സസൈസര്‍, സ്റ്റാറ്റിക് സൈക്കിള്‍, എയര്‍ ബെഡ്, ഹൈടെക് നീ ക്യാപ്, ഹാന്‍ഡ് എക്‌സസൈസര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നീതു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മഞ്ജുള, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അന്‍ഷിഫ്, സെക്രട്ടറി കെ. ദിനേശ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!