
42.710 ഗ്രാം MDMA യുമായി കടമ്പഴിപ്പുറം സ്വദേശി വടക്കഞ്ചേരിയിൽ പിടിയിൽ

വടക്കഞ്ചേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം വെച്ച് മാരക മരുന്നായ 42.710 ഗ്രാം MDMA യുമായി അഭിജിത്കൃഷ്ണൻ വയസ്സ് 25 S/O സേതുമാധവൻ, അഭിരാമം, കടമ്പഴിപ്പുറം, പാലക്കാട് എന്നയാൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവാക്കൾക്കിടയിൽ M അറിയപ്പെടുന്ന MDMA യുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്പി, ഒറ്റപ്പാലം , ആലത്തൂർ , കോങ്ങാട്, മങ്കര ,കസബ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ MDMA പിടികൂടിയിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, ആലത്തൂർ ഡി.വൈ.എസ്.പി അശോകൻ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ജിഷ് മോൻ വർഗീസിൻ്റെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

