വാർത്തകളിലിടം നേടി ബുക്ക് താത്ത കിഴക്കൻഞ്ചേരി പഞ്ചായത്തിൽ വീട്ടമ്മമാർക്ക് ബുക്ക് വായിക്കാൻ എത്തിച്ച് നൽകുന്നു കെ.റഹ്മത്ത് നാട്ടുകാരുടെ സ്വന്തം ബുക്ക് താത്ത

Share this News

വാർത്തകളിലിടം നേടി ബുക്ക് താത്ത
നിരവധി വീട്ടമ്മമാരുടെ മനസ്സറിഞ്ഞ് അവരുടെ വായനയ്ക്ക് ഡബിൾബെല്ലടിക്കുകയാണ് കെ.റഹ്മത്ത് എന്ന ബുക്ക് താത്ത കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിയ മംഗലം, പുത്തൻകുളമ്പ്, പടിഞ്ഞാറെപ്പാടം, മണിയൻചിറ, വക്കാല, ചെറുകുന്നം എന്നിവിടങ്ങളിലെ 314വീട്ടമ്മമാർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് റഹ് മത്താണ്.
1998ലാണ് ചെറുകുന്നം പുരോഗമന വായനശാല വീട്ടിൽ പുസ്തകമെത്തിക്കുന്ന ഈ പ ദ്തതിക്കു ഹരിശ്രീ കുറിക്കുന്നത്. വായനശാല പ്രസിഡൻ്റ് സി.ടി.ക്യഷ്ണൻ്റെയും സെക്രട്ടറി സി.എ.ക്യഷ്ണൻ്റെയും നേതൃത്വത്തിൽ തുടക്കമിട്ട പദ്ധതി ഇന്നും മുടക്കമില്ലാതെ തുടരുന്നു.
23 വർഷമായി വീടുകളിൽ പുസ്തമെത്തിച്ചു കൊടുത്ത് എല്ലാവരുടെയും പ്രിയപ്പെട്ട ബുക്ക് താത്തയായ റഹ്മത്ത് വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനക്കാരുമായി അനുഭവം പങ്കുവയ്ക്കുകയും ചെയ്യും.
പുസ്തവിതരണത്തിനിടയിൽ റഹ്മത്ത് ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ട്. നെഹ്റുവിൻ്റെ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ചങ്ങമ്പുഴയുടെ രമണൻ തുടങ്ങിയവയാണ് വായിച്ചതിൽ വച്ച് റഹ്മത്തിൻ്റെ ഇഷ്ട പുസ്തകങ്ങൾ.
വായനശാലയുടെ നേത്യത്വത്തിൽ കോവിഡ് കാലത്ത് അക്ഷര സേന രൂപവത്കരിച്ചു കൂടുതൽ വീടുകളിലേയ്ക്ക് പുസ്തകമെത്തിച്ചു.പുതുതലമുറയ്ക്കി ഷ്ട്ടപ്പെട്ട ഡിജിറ്റൽ വായനയ്ക്കായി കിൻഡലിൽ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തും വായിക്കാൻ നൽകുന്നുണ്ട്.

പരസ്യം👇


Share this News
error: Content is protected !!