വഴുക്കുമ്പാറയിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓൺലൈൻ ആയി “കോവി ഡ് അതിജീവന പോസ്റ്റർ മത്സരം” ജൂൺ 19 ന് നടത്തിയിരുന്നു”കോവിഡ് അതിജീവന പോസ്റ്റർ 2021″ മത്സര വിജയികൾ

Share this News

“കോവിഡ് അതിജീവന പോസ്റ്റർ 2021” മത്സര വിജയികൾ
കോവിഡ് കാലത്തെ അതിജീവിക്കാൻ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനു വേണ്ടി കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജായ തൃശൂർ, ചുവന്ന മണ്ണ്, വഴുക്കുമ്പാറയിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓൺലൈൻ ആയി “കോവി ഡ് അതിജീവന പോസ്റ്റർ മത്സരം” ജൂൺ 19 ന് നടത്തിയിരുന്നു.

തൃശൂർ പാലക്കാട് ജില്ലകളിലെ + 2 വിദ്യാർത്ഥികൾ ആണ് ഇതിൽ പങ്കെടുത്തിരുന്നത്. അതിന്റെ ഫലപ്രഖ്യാപനമാണ് ഇന്ന് നടന്നത്.
ഒന്നാം സമ്മാനമായ 3000 രൂപയും പ്രശസ്തി പത്രവും നേടിയത് തൃശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ സെന്റ് ആൻസ് എച്ച് എസ് എസ്സിലെ അഖിൽ സി.ജെയാണ്.
രണ്ടാം സമ്മാനമായ 2000 രൂപയും പ്രശസ്തിപത്രവും നേടിയത് പാലക്കാട് പുതുനഗരം മുസ്ലിം എച്ച് എസ് എസ്സിലെ പ്രണവ് സി. ആണ്.
മൂന്നാം സമ്മാനമായ 1000 രൂപയും പ്രശസ്തിപത്രവും നേടിയത്

പാലക്കാട് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് എച്ച് എസ് എസ്സിലെ അലീന കെ. ഷെറി ആണ്.


പ്രോൽസാഹന സമ്മാനമായ പ്രശസ്തി പത്രം നേടിയത് പാലക്കാട് ഗവ: മോയൻ മോഡൽ ഗേൾസ് എച്ച് എസ് എസ്സിലെ അക്ഷയ പി. ആണ്.

എഴുത്തു പരീക്ഷകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക്, വീട്ടിലിരുന്ന് പങ്കെടുക്കാവുന്നതു, മനസ്സിന് ഉന്മേഷം പകരുന്നതിനും വേണ്ടിയുള്ള ക്രിയാത്മകമായ മത്സരമായിരുന്നു ഇത്.
വിജയികളെ പ്രോഗ്രാം കോ-ഓർഡിനേറ്ററും കോളേജിലെ മാത്തമാറ്റിക്സ് വിഭാഗം മേധാവിയുമായ അസി. പ്രൊഫസർ ലിയ മത്തായി, കോളേജ് പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ, മാനേജർ പദ്മനാഭൻ സി.എസ്., പി.ആർ. ഓ. പ്രസാദ് കെ.വി., ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, സെക്രട്ടറി വേണുഗോപാലൻ കെ.യു. എന്നിവർ അഭിനന്ദനം അറിയിച്ചു.
എന്ന്
ഡോ. എ.സുരേന്ദ്രൻ,
പ്രിൻസിപ്പാൾ,
ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്,
വഴുക്കുമ്പാറ,
ചുവന്ന മണ്ണ്,
തൃശൂർ. 680 652.
9446278191,
9072324336.


Share this News
error: Content is protected !!