
മംഗലംഡാം – ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി
മംഗലംഡാം – ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹം എന്ന വിഷയത്തിൽ സെമിനാർ നടത്തി ഇതിന്റെ ഉദ്ഘാടനം പി എ ച്ച് സെയ്താലി ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നെന്മാറ ബ്ലോക്ക് നിർവഹിച്ചു വായനശാലാ സെക്രട്ടറി സി.എ. കൃഷ്ണൻ സ്വാഗതം പറഞ്ഞു വായനശാലാ പ്രസിഡന്റ് സി.ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി. ചന്ദ്രബോസ് ജോയിന്റ് സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ, വിഷയാവതരണം നടത്തി സുനിത ശശീന്ദ്രൻ മെമ്പർ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വിഷയത്തിൽ സംസാരിച്ചു പി ടി മോഹനൻ, വി എസ് അഹമദ് കബീർ, സുധി വി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി കലാസമിതി സെക്രട്ടറി വി കെ.സുധീർ നന്ദി പറഞ്ഞു തുടർന്ന് കലാപരിപാടികളും അരങ്ങേറി കലാകാരൻമാരായ എം ഹംസ, ശരവണൻ, മാത്തൂർ ബാബു കിഴക്കേത്തറ, രമ മയിൽപ്പീലി എന്നിവർ നാടൻ പ്പാട്ടും കലാ പരിപാടികളും അവതരിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

