
പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു.

ജൂൺ അവസാനിച്ചിട്ടും പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നില്ല. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ വിതരണം ചെയ്യാവുന്ന വെള്ളത്തിന്റെ അളവ് 0.85 അടിയായി താഴ്ന്നു. ഞായറാഴ്ചത്തെ കണക്കുപ്രകാരം ഡാമിൽ അവശേഷിക്കുന്ന വെള്ളം 7.45 ദശലക്ഷം ഖന ലിറ്റർ വെള്ളമാണ്. കഴിഞ്ഞവർഷം ജൂണിൽ ഒന്നാം വിളക്ക് ജലം വിതരണം നടത്തിയ അണക്കെട്ടിൽ നിലവിൽ വിതരണം ചെയ്യാവുന്ന അളവ് ഒരടിയിൽ താഴെയായത് മേഖലയിലെ കർഷകരെയും കുടിവെള്ള പദ്ധതികളെയും ആശങ്കയിലാക്കുന്നു. പോത്തുണ്ടി അണക്കെട്ടിലെ മഴ മാപിനിയിൽ കഴിഞ്ഞ രണ്ടു ദിവസവും മഴ രേഖപ്പെടുത്തിയില്ല. വൃഷ്ടിപ്രദേശത്തും മഴ കുറവായതിനാൽ ഡാമിലേക്ക് നീരൊഴുക്കും ഇല്ലെന്ന് ഡാം അധികൃതർ അറിയിച്ചു. പോത്തുണ്ടി ഡാമിലെ ജലനിരപ്പ് കുറഞ്ഞത് മേഖലയിലെ കർഷകരെയും ഒന്നാംവിള ഇറക്കാൻ കഴിയാതെ ദുരിതത്തിലാക്കി. അയിലൂർ നെന്മാറ പഞ്ചായത്തുകൾ പൂർണ്ണമായും മേലാർകോട് എലവഞ്ചേരി വണ്ടാഴി പഞ്ചായത്തുകൾ ഭാഗികമായും പോത്തുണ്ടി വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ മേഖലയിലെ എട്ടു പഞ്ചായത്തുകളും കുടിവെള്ള പദ്ധതിക്കായി പോത്തുണ്ടി ഡാമിനെയാണ് ആശ്രയിച്ചാണ് പദ്ധതികൾ പുരോഗമിക്കുന്നത്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg

