ക്വാറിയിലേക്ക് അമിതഭാരവുമായി ടോറസുകളുടെ ചീറിപായൽ ; റോഡ് തകർന്ന് തരിപ്പണമാകുന്നു പ്രതിഷേധവുമായി പ്രദേശവാസികൾ

Share this News

ക്വാറിയിലേക്ക് അമിതഭാരവുമായി ടോറസുകളുടെ ചീറിപായൽ ; റോഡ് തകർന്ന് തരിപ്പണമാകുന്നു പ്രതിഷേധവുമായി പ്രദേശവാസികൾ

വടക്കഞ്ചേരി മംഗലംഡാം വനമേഖലയോട് ചേര്‍ന്ന് അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നതായി പ്രദേശവാസികളുടെ പരാതികള്‍ക്ക് പരിഹാരമായില്ല. കിഴക്കഞ്ചേരി കൊന്നയ്ക്കല്‍ കടവ് 14-ാം ബ്ലോക്കിലാണ് അധികൃതരുടെ ഒത്താശയോടെ ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം പ്രദേശവാസികളുടെ സൗകര്യ ജീവിതം താറുമാറായി.
ക്വാറിയിലേക്കും, പുറത്തേക്കും രാത്രികാലങ്ങളിലായി വലിയ ഭാരവാഹനങ്ങളായ ടോറസ് ലോറികള്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്നത്. അമിത ഭാരമായതിനാലും ചെറിയ പാത പൂര്‍ണ്ണമായും തകര്‍ന്നു കുഴികളായി മാറിയ സ്ഥിതിയാണ്. ദിവസവും രാത്രി മുതല്‍ പുലര്‍ച്ചെവരെയുള്ള സമയത്താണ് ഈ ക്വാറിയിലേക്ക് ടോറസ് വാഹനങ്ങള്‍ വരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ
പാലക്കുഴി മേഖലയുടെ അടിവാരത്താണ് ക്വാറി പ്രവർത്തിക്കുന്നത്. പീച്ചി വനമേഖലയിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം പോലും ഈ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നു. പാലക്കുഴി ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടും സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരം കൂടിയാണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യ പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർ മുതൽ മന്ത്രിമാർക്ക് വരെ പരാതികൾ നൽകിയെങ്കി ലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
ക്വാറി പ്രവർത്തനം മൂലം പൊടിയും ശബ്ദവും സഹിക്കാൻ കഴിയാതെ ചില കുടുംബങ്ങൾ പ്രദേശത്ത് നിന്ന് മാറിതാമസിക്കുകയാണ് അധികൃതർ ഇടപെട്ട് ക്വാറി പൂട്ടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News
error: Content is protected !!