
മംഗലംഡാം തളികക്കല്ല് കോളനി റോഡില്‍ മരം കടപുഴകി വീണു

മംഗലം ഡാം തളികക്കല്ല് കോളനി റോഡില്‍ മരം കടപുഴകി വീണു. പോത്തൻതോട് പാലത്തിന് സമീപം തിപ്പിലിക്കയത്താണ് മരം വീണത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
റോഡിലേക്ക് മറിഞ്ഞുവീണ മരം ജീപ്പ് ഡ്രൈവര്‍ രതീഷും ആദിവാസികളും ചേര്‍ന്ന് മുറിച്ചു മാറ്റിയെങ്കിലും റോഡില്‍ മണ്ണിടിഞ്ഞ് കിടക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല.
സ്കൂളില്‍ നിന്നും വിദ്യാര്‍ഥികളുമായി പോയ ജീപ്പ് തളികക്കല്ല് കോളനിയിലേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവില്‍ കോളനിയില്‍ നിന്ന് രക്ഷിതാക്കളെ വരുത്തി കുട്ടികളെ ഏല്പിക്കുകയായിരുന്നു.
കോളനിയിലേക്കുള്ള റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആദിവാസികള്‍ പരാതിപ്പെട്ടു.
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. രമേഷ്, ബ്ലോക്ക് മെംബര്‍ പി.എച്ച് സെയ്താലി , എസ് ടി പ്രമോട്ടര്‍ മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി. ജെസിബി എത്തിച്ച് മരത്തിന്‍റെ കടഭാഗം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

