
പാലക്കാട് നരസിമുക്ക് എട്ടുപെട്ടി ഭാഗത്ത് നിന്ന് മയക്കുമരുന്ന് വിതരണത്തിന് എത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി
പാലക്കാട് നരസിമുക്ക് എട്ടുപെട്ടി ഭാഗത്ത് നിന്ന് മയക്കുമരുന്ന് വിതരണത്തിന് എത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് 1.94 ഗ്രാം MDMAയും 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒറ്റപ്പാലം കരിമ്പുഴ സ്വദേശി ഷിബിൻ കെ വർഗീസ്, മണ്ണാർക്കാട് സ്വദേശി ടിജോ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബി ആദർശ്, അഗളി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്ത് എന്നിവർ ഉൾപ്പെട്ട സംഘത്തിൽ അഗളി റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ ജെ ആർ അജിത്ത് , CEO മാരായ ടി കെ ഭോജൻ , വി പ്രേംകുമാർ , കെ വി ദിനേശ് (ECO മണ്ണാർക്കാട് ) , WCEO സി എൽ സബിത, ഡ്രൈവർ റ്റി എസ് ഷാജിർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2

