
18 ഗ്രാം മെത്താഫെറ്റമിനുമായി കൊല്ലം സ്വദേശി പാലക്കാട്ട് പിടിയിൽ.

പാലക്കാട് ടൗൺ സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ പാലക്കാട് KSRTC
ബസ് സ്റ്റാൻഡിന് പിൻവശം വെച്ച് 18 ഗ്രാം മെത്താഫെറ്റമിനു മായി മുഹമ്മദ് ഹുസൈൻ .എസ്, വയസ്സ് 24, S/O സലാഹുദ്ധീൻ, ചാരുവിള പുത്തൻ വീട്, കുണ്ടമൺ, അടിച്ചനല്ലൂർ ,കൊല്ലം ജില്ല എന്നയാളാണ്. പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിലും മാരക മയക്കുമരുന്ന് MDMA യുമായി പട്ടാമ്പി ,ഒറ്റപ്പാലം , ആലത്തൂർ, വടക്കഞ്ചേരി , പുതുശ്ശേരി ,മങ്കര എന്നിവിടങ്ങളിലും യുവാക്കൾ പിടിയിലായതിനെത്തുടർന്ന് പാലക്കാട് പോലീസ് ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുൽ ഹമീദ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അനൂപ്, ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

