മാരക മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ.

Share this News

മാരക മയക്കുമരുന്നായ MDMA യുമായി വടക്കഞ്ചേരിയിൽ രണ്ട് യുവാക്കൾ പിടിയിൽ.



വടക്കഞ്ചേരി: മാരക ന്യൂജൻ മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെയും വടക്കഞ്ചേരി പോലീസിൻ്റെയും പിടിയിലായി. മുഹമ്മദ് ഷാഹിദ് വയസ്സ് 21 അനീസ് വയസ്സ് 22 എന്നിവരാണ് പോലീസ് പിടിയിലായത്. വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ മോട്ടോർ സൈക്കിളിൽ പോകുമ്പോഴാണ് പ്രതികൾ പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും 2 ഗ്രാം MDMA പോലീസ് പിടിച്ചെടുത്തു . ബാംഗലൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ പറഞ്ഞു . ലഹരി വില്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
യുവാക്കൾക്കിടയിൽ ”M ” എന്ന് വിളിക്കുന്ന ഈ മയക്കുമരുന്ന് കുറച്ച് അളവിൽ ഉപയോഗിച്ചാൽ പോലും ഉന്മാദ അവസ്ഥയിൽ എത്തിക്കുന്നത് കൊണ്ടാണ് ഫ്രീക്കൻമാർ എന്നറിയപ്പെടുന്ന ന്യൂജനറേഷന് ഇത് പ്രിയങ്കരമാകുന്നത്. വടക്കഞ്ചേരി പോലുള്ള ചെറിയ പട്ടണങ്ങളിൽ പോലും മാരക ലഹരി മരുന്നുകൾ ലഭ്യമാണ് എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് ഡാൻസാഫ് സ്ക്വാഡും വടക്കഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ , ആലത്തൂർ DySP C.R. സന്തോഷ് എന്നിവരുടെ നേത്യത്വത്തിൽ വടക്കഞ്ചേരി ഇൻസ്പെക്ടർ വി.ടി.ഷാജൻ, സബ്ബ് ഇൻസ്പെക്ടർ പി.പി.ഷാജൻ ,ASl നീരജ് ബാബു , SCPO ബാബു, രാംദാസ് , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു , കൃഷ്ണദാസ്.ആർ കെ., സൂരജ് ബാബു. U, ദിലീപ്.കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളേയും മയക്കുമരുന്നും പിടികൂടിയത്.


Share this News
error: Content is protected !!