അണക്കപ്പാറയിൽ സ്പിരിറ്റ് പിടിച്ചു 420 ലിറ്റർ സ്പിരിറ്റും 2000 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തു; എട്ട് പേർ കസ്റ്റഡിയിൽ മുഖ്യപ്രതി തൃശൂർ സ്വദേശി

Share this News

പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. 2000 ലിറ്റര്‍ വ്യാജ കളള് ഈ ഗോഡൗണില്‍ നിന്ന് തന്നെ കണ്ടെടുത്തു. എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു എക്‌സൈസ് സ്‌ക്വാഡ് അറിയിച്ചു. തൃശൂര്‍ സ്വദേശി സോമന്‍ നായരാണ് മുഖ്യപ്രതി. ഇയാള്‍ ഒളിവില്‍ പോയി. സോമന്‍ നായര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. 


Share this News
error: Content is protected !!