വടക്കഞ്ചേരി അണക്കാപ്പാറയിൽ സ്പിരിറ്റ് വേട്ട തുടരുന്നു
27-06-2021
വടക്കഞ്ചേരി :അണക്കപ്പാറയിൽ സ്പിരിറ്റ് വേട്ട തുടരുന്നു.
1435 ലിറ്റർ സ്പിരിട്ടാണ് ഇതുവരെ കണ്ടെത്തിയത്.
അതിരാവിലെ കള്ള് ഗോഡൗൺ ആയി പ്രവർത്തിച്ച വീട്ടിൽ നിന്നും കണ്ടെത്തിയ സ്പിരിറ്റിന് പുറമേ പറമ്പിലെ തെങ്ങിൻ തോപ്പിൽ നിന്നും വീണ്ടും സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം റെയ്ഡ് തുടരുകയാണ്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലത്തൂർ വാഴുവാക്കോട് നിന്നും 1435 ലിറ്റർ സ്പിരിറ്റ് 560ലിറ്റർ നേർപ്പിച്ച സ്പിരിറ്റ് 2000ലിറ്റർ കള്ള് എന്നിവ പിടികൂടിയത്വി. വിൻസെന്റ്, പരമേശ്വരൻ, ചന്ദ്രൻ, ശശി, ശിവശങ്കരൻ, ബൈജു എന്നിവരെ npപിടികൂടി. വ്യാജക്കള്ള് നിർമാണത്തിൽ ഏർപ്പെട്ടിരുന്നവർ ആയിരുന്നു ഇവർ. കോതമംഗലം സ്വദേശി സോമൻ നായർ എന്നയാളുടെ ഗോഡൗൺ ആണ് പിടികൂടിയത്. 11, 65, 500/-രൂപയും ഇവിടെ നിന്ന് പിടികൂടി. കള്ള് കടത്താൻ ഉപയോഗിച്ച മൂന്നു ബൊലേറോ പിക്ക് അപ്പ് വാഹനങ്ങൾ, സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന ഒരു ക്വാളിസ് കാർ എന്നിവയും പിടികൂടി. ആലത്തൂർ np എക്സൈസ് റേഞ്ചിന് മേൽ നടപടികൾക്ക് കൈമാറി.
പാർട്ടിയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ടി അനികുമാറിനെ കൂടാതെ എക്‌സൈസ് npസർക്കിൾ ഇൻസ്‌പെക്ടർമാരായ കെ. വി സദയകുമാർ, ജി. കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ,കെ വി വിനോദ് എസ്. മധുസൂദൻ നായർ,സി സെന്തിൽ കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, എസ് .ഷംനാദ്, ആർ രാജേഷ് ,വിശാഖ് എന്നിവരും പങ്കെടുത്തു
പിടികൂടിയപ്പോൾ ഇവർ പത്തു ലക്ഷം രൂപ കൈക്കൂലി നൽകാമെന്ന് പറഞ്ഞു ഒത്തുതീർപ്പാക്കാനും ശ്രമിച്ചു.
സോമൻ നായരുടെ മറ്റു ഗോഡൗണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
റിപ്പോർട്ട: ബെന്നി വർഗ്ഗീസ്