ബഹു.പാലക്കാട് ജില്ലാ കളക്ടറുടെ 30.06.2021 ലെ 1856/2020 നമ്പർ ഉത്തരവ്
പ്രകാരം വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ ശരാശരി ടി.പി.ആർ നിരക്ക് 12.8 ശതമാനമായി
ഉയരുകയും പഞ്ചായത്ത് കാറ്റഗറി സി വിഭാഗത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.ഈ
സാഹചര്യത്തിൽ വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ ഇന്നു മുതൽ ചുവടെ പറയുന്ന
നിയന്ത്രണങ്ങൾ വരുത്തുന്നതിന് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
1.കഴിഞ്ഞ ആഴ്ച്ച വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ ശരാശരി ടി,പി.ആർ നിരക്ക് 9.6 ശതമാനമായിരുന്നു. പഞ്ചായത്ത് – ബി വിഭാഗത്തിൽ ആയിരുന്നു
ഉൾപ്പെട്ടിരുന്നത്. വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മുടപ്പല്ലൂർ ടൗണിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്.സമീപ പഞ്ചായത്തുകൾ എല്ലാംതന്നെ സി,ഡി കാറ്റഗറിയിൽ ഉൾപെടുന്നതായിരുന്നതിനാലും
അവിടങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങൾ ആയിരുന്നതിനാലും സമീപത്തെങ്ങും ബീവറേജ് ഔട്ട്ലെറ്റുകൾ ഇല്ലാതിരുന്നതിനാലും ദൂര സ്ഥങ്ങളിൽ നിന്നുപോലും അനിയന്ത്രിതമായി ആളുകൾ ബീവറേജ് ഔട്ട്ലെറ്റിലേക്കും മുടപ്പല്ലൂർ ടൗണിലേക്കും എത്തുന്ന സാഹചര്യമുണ്ടായി. ആയത് രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിക്കുവാൻ ഇടയാക്കിയതായി യോഗം വിലയിരുത്തി. മുടപ്പല്ലൂർ ടൗണിൽ ബീവറേജ്
ഔട്ട്ലെറ്റിന്റെ പ്രവർത്തനം ഇതേ രീതിയിൽ തുടരുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുവാനും ടി.പി.ആർ നിരക്ക് ഉയരുവാനും ഇടയാക്കുമെന്നും കമ്മിറ്റി
നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മുടപ്പല്ലൂർ ടൗണിൽ പ്രവർത്തിക്കുന്ന
ബീവറേജ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുന്നതിന് ബഹു.പാലക്കാട് ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
2. വണ്ടാഴി ഗ്രാമ പഞ്ചായത്ത് കാറ്റഗറി സി വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ അവശ്യ
സർവീസ് ”വിഭാഗത്തിൽപ്പെടുന്ന ഷോപ്പുകൾ തിങ്കൾ,ചൊവ്വ,ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലത്ത് 07.00 മണി മുതൽ വൈകീട്ട് 05,00
മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കുന്നതിനും മറ്റ് കടകൾ (അവശ്യസർവീസ് ഉൾപ്പെടെ) വെള്ളിയാഴ്ച്ച മാതം 07 മണി മുതൽ വൈകീട്ട് 7 മണി വരെ
പ്രവർത്തിക്കുന്നതിനും അനുവദിച്ച് തീരുമാനിച്ചു.
3. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ഡൗൺ ആയതിനാൽ അവശ്യ
വസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ഛയ്ക്ക് 12 മണി വരെ മാത്രം തുറന്ന്
പ്രവർത്തിക്കുന്നതിന് അനുവദിച്ചും തീരുമാനിച്ചു.
4. മുടപ്പല്ലൂർ ടൗണിൽ വഴിയോര
കച്ചവടം വ്യാപകമായതായി
കമ്മിറ്റി
വിലയിരുത്തി.ദൂര സ്ഥലങ്ങളിൽ നിന്നും ആളുകൾ വാഹനങ്ങളിലും മറ്റും
സാധനങ്ങൾ കൊണ്ടുവന്ന് വഴിയോരങ്ങളിൽ നിർത്തി കച്ചവടം
നടത്തുന്നുണ്ട്, ആയത് ജനത്തിരക്ക് വർദ്ധിക്കുന്നതിനും രോഗവ്യാപനം
കൂടുന്നതിനും കാരണമാകുമെന്ന് കമ്മിറ്റി വിലയിരുത്തി.ഈ സാഹചര്യത്തിൽ
പഞ്ചായത്ത് പ്രദേശത്ത് ദൂര സ്ഥലങ്ങളിൽ നിന്ന് പഴം,പച്ചക്കറി,മീൻ ഉൾപ്പെടെ
വാഹനങ്ങളിൽ കൊണ്ട് വന്ന് പാതയോരങ്ങൾ കൈയ്യേറി നടത്തുന്ന വഴിയോര
കച്ചവടം നിർത്തിവെയ്പ്പിക്കുന്നതിന് ആവശ്യമായ
നടപടികൾ
സ്വീകരിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
5, പഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ ഓട്ടോ ടാക്സികൾ സ്റ്റാന്റിൽ നിർത്തി ഓട്ടം
നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാറ്റഗറി സി വിഭാഗത്തിൽപെടുന്ന
പഞ്ചായത്ത് ആയതിനാൽ
ആയത്
അനുവദിക്കേണ്ടതില്ലെന്ന് യോഗം
തീരമാനിച്ചു. നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന്
സെക്ട്രൽ മജിസ്ട്രേറ്റിനോടും പോലീസ് അധികാരികളോടും
ആവശ്യപ്പെട്ടുന്നതിന് തീരുമാനിച്ചു.