ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു.. തിരുവനന്തപുരം സ്വദേശി

Share this News

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു.. തിരുവനന്തപുരം സ്വദേശി


തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്.

അതേസമയം സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന.

ഇന്ന് പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പൊലീസിന് പ്രാഥമിക സൂചനകൾ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News
error: Content is protected !!