Share this News

നൂറ്റമ്പത് ഗ്രാം മാരകരാസ ലഹരിയുമായി അങ്കമാലിയിൽ രണ്ടു യുവാക്കൾ പോലീസിന്‍റെ പിടിയിൽ

അങ്കമാലി-പെരുമ്പാവൂർ ചേലാമറ്റം ചിറക്കൽ വീട്ടിൽ ജോൺ ജോയി (22), കുറുമശേരിയിൽ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. കൃഷ്ണഗിരിയിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്നാണ് പിടികൂടിയത്. ഇതിന് മുമ്പും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ട്. കാറിൽ പ്രത്യേക അറയുണ്ടാക്കി അതിലാണ് കടത്തിയത്. കാറും കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ്, ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ് ഐ ഷാഹുൽ ഹമീദ്, എ എസ് ഐ എം.എസ്.വിജേഷ്, എം.എം.കബീർ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW



Share this News