Share this News
ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 27) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- മിനി കോട് വായനശാല പെൻഷൻ ഭവൻ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- പുതുപ്പരിയാരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
- ശ്രീകൃഷ്ണപുരം – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
- കണ്ണമ്പ്ര – പ്രാഥമിക ആരോഗ്യ കേന്ദ്രം
- പുതുനഗരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
- കൊടുമ്പ് – എസ് ബി എസ് ഓലശ്ശേരി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- കൊണ്ടിലത്തറ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 26 വരെ 948560 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 26 വരെ 948560 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 176163 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 26 ന് 1032 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 26) ടെസ്റ്റ് പോസിറ്റിവിറ്റി 14.37 ശതമാനമാണ്.
ഇന്ന് (ജൂലൈ 26) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ(രാവിലെ 9:00 മുതൽ ഉച്ചക്ക് 1:00 വരെ)
- തോട്ടക്കര അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- മുതലമട – ഗവ. ഹൈസ്കൂൾ, മുതലമട
- തച്ചമ്പാറ – പാലക്കയം സെന്റ്. മേരീസ് ചർച്ച് പാരിഷ് ഹാൾ
- മാത്തൂർ – പി എം ആർ ഓഡിറ്റോറിയം
- മുതുതല – സിതാര ഓഡിറ്റോറിയം, പെരുമുടിയൂർ
- പള്ളിപ്പുറം – റയ്യാൻ പാലസ്, കരുവാൻപടി
Share this News