
ഷീ ഹെല്‍ത്ത് ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം നടന്നു
ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കുള്ള ഷീ ഹെല്‍ത്ത് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. കെ. ജ്യോതി വിഷയാവതരണം നടത്തി. ഡോ. എന്‍. പത്മസുകന്യ വിഷയാവതരണം നടത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പഴ്സണ്‍മാരായ അനിത പോള്‍സണ്‍, നാഷണല്‍ ആയുഷ്മിഷന്‍ ഡി.പി.എം കെ.എസ് ഡോ. സുനിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കനകം, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി. കര്‍ത്ത, കണ്‍വീനര്‍ ഡോ. രഹ്ന രവീന്ദ്രന്‍, ഡോ. നിഷ, ഡോ. പ്രവീണ്‍കുമാര്‍, ഡോ. സുവിമോള്‍, വി.വി ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
