വടക്കഞ്ചേരി വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ .

Share this News

വടക്കഞ്ചേരി വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

വടക്കഞ്ചേരി വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠൻ(27) യെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഇവർ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതിയിൽ ഹാജറാക്കിയ പ്രതിയെ മലമ്പുഴ ജില്ലാ ജയിലിൽ റിമാന്റ് ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!