Share this News
വീട് വിട്ടിറങ്ങിയ വൃദ്ധനെ വീട്ടിലെത്തിച്ച് വിലങ്ങന്നൂർ മെമ്പറും സുഹൃത്തുക്കളും .
വിലങ്ങന്നൂർ:ഓഴ്ചയായി വീട് വിട്ടിറങ്ങിയ ചിറ്റിലഞ്ചേരിയിലെ ഉങ്ങിൻചുവട് സ്വദേശി മല്ലു എന്നയാളെ തിരിച്ച് വീട്ടിലെത്തിച്ചു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും , സാമൂഹ്യ പ്രവർത്തകൻ സണ്ണി PS, പ്രദീപ് കുമാർ PR എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായത്.വിലങ്ങന്നൂർ ബസ്സ് സ്റ്റോപ്പിൽ കിടന്ന മല്ലുവിനോട് വീടും സ്ഥലവും ചോദിച്ചെങ്കിലും ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല. പിന്നീട് സ്ഥലത്തിന്റെ പേരു മാത്രമാണ് പറഞ്ഞത്. ഉച്ചമുതൽ അന്വേഷിച്ച് പലരെയും വിളിച്ച് ബന്ധപ്പെട്ട് അവസാനം അവിടുത്തെ വാർഡ് മെമ്പറെ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വീട് മനസ്സിലാക്കിയത്. പിന്നീട് മല്ലുവിനെ കുളിപ്പിച്ച് വസ്ത്രങ്ങളെല്ലാം മാറ്റി രാത്രി വീട്ടിലെത്തിക്കുകയായിരുന്നു.
Share this News