ബ്രസീലിൽ വച്ച് നടക്കുന്ന WORLD DEAF യൂത്ത് ഗെയിംസിൽ FUTSAL വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാൻ യോഗ്യത നേടി വാണിയംപാറ സ്വദേശി അമൽ രാജു

Share this News

ബ്രസീലിൽ വച്ചു നടക്കുന്ന World Deaf Youth Games ന്റെ Futsal മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീക്കാൻ അവസരം ലഭിച്ച വാണിയമ്പാറ കളപുരയ്ക്കൽ വീട്ടിൽ അമൽ രാജു. സ്വപ്‌നതുല്യമായ ലക്ഷ്യം സാക്ഷാത്കരിപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഈ പ്ളസ്ടു വിദ്യാർഥി.
ജനുവരി 14 മുതൽ 22 വരെ ബ്രസീലിൽ, ബധിരമൂകരായ കുട്ടികൾക്കായി നടത്തുന്ന ആദ്യ അന്താരാഷ്ട്ര ഫുട്‌സെൽ (ഇൻഡോർ ഫുട്‌ബോൾ) മത്സരത്തിൽ കളിക്കുന്ന ഇന്ത്യൻ ടീമിലേക്കാണ് അമൽ രാജു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തൃശ്ശൂർ പടവരാട് ബധിരമൂക വിദ്യാലയമായ ആശാഭവനിലെ വിദ്യാർഥിയാണ് അമൽ. ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ചൂണ്ടൽ സ്വദേശി അനീഷ് ഫ്രാൻസിസും ടീമിലുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!