‘ബാലൺ ദ്യോർ’ പുരസ്‌ക്കാരത്തിൽ എട്ടാം തവണയും മുത്തമിട്ട് മെസ്സി

Share this News


2023 ബാലൺ ദ്യോർ പുരസ്കാരം അർജന്റീന താരം ലയണൽ മെസ്സിക്ക്.മെസ്സിയുടെ എട്ടാമത്തെ ബാലൺ ദ്യോറാണിത്.മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം.കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്.

ഇതോടെ ബാലൺ ദ്യോർ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി.ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് കിരീട നേട്ടമാണ് പ്രധാനമായും മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണിൽ 41 ഗോളും 26 അസിസ്റ്റും നേടി.മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി പുരസ്‌കാരം അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസിന് സ്വന്തം.

ബാലൺദ്യോർ പുരസ്കാരം നേടിയ ഏക അർജന്റീനാ താരവും കൂടിയാണ് മെസ്സി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമുൾപ്പടെ മുൻനിർത്തിയാണ് മെസ്സിക്ക് ഇത്തവണ ബാലൺദ്യോർ സമ്മാനിച്ചത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്കാരനേട്ടം.അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!