Share this News

സംസ്ഥാന സീനിയർ സെപക് താക്രോ ടീമിനെ വടക്കഞ്ചേരി വാൽകുളമ്പ് സ്വദേശി ബേസിൽ കെ ബാബു നയിക്കും.
ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ഗോവയിൽ വെച്ച് നടക്കാൻ പോകുന്ന 37 മത് ദേശീയ ഗെയിംസിന്റെ സെപക് താക്രോ ടീമിനെ, തൃശ്ശൂർ സെൻതോമസ് കോളേജ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് തേർഡ് ഇയർ വിദ്യാർത്ഥിയും പാലക്കാട് വടക്കഞ്ചേരി വാൽ കുളമ്പ് സ്വദേശിയുമായ ബേസിൽ കെ ബാബു നയിക്കും. അനേകം ദേശീയ ചാമ്പ്യൻഷിപ്പുകളും ഇന്ത്യൻ ക്യാമ്പുകളും അറ്റൻഡ് ചെയ്ത കളിക്കാരൻ കൂടിയാണ്. ഒക്ടോബർ 7 മുതൽ 28 വരെ നടന്ന ദേശീയ കോച്ചിംഗ് ക്യാമ്പിൽ നിന്നാണ് സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തത്.
ടീം അംഗങ്ങൾ
നിതിൻ വി നായർ തൃശ്ശൂർ
അക്ഷയ് ജി എ തിരുവനന്തപുരം.
ടീമുകൾക്കുള്ള കിറ്റ് വിതരണം തരൂർ എംഎൽഎ പി പി സുമോദ് അവർകൾ നിർവഹിച്ചു. ടീം ഒക്ടോബർ 28ന് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

Share this News