പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് അരിമണിയിൽ മോദിയുടെ ചിത്രം സൃഷ്ടിച്ച് കൊച്ചുമിടുക്കൻ

Share this News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് അരിമണിയിൽ മോദിയുടെ ചിത്രം സൃഷ്ടിച്ച് കൊച്ചുമിടുക്കൻ

ഏകദേശം ഒരു ലക്ഷം അരിമണികൾ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രം

വടക്കഞ്ചേരി :അമിത് കൃഷ്ണ ജി കലാരംഗത്ത് നിറസാന്നിധ്യമായത് മൂന്നര വയസ്സുമുതൽ ചിത്രകലാ അധ്യാപകരായ എൻ കെ ശ്രീദേവിയുടെയും ഗോപാൽജി യുടെയും ഏകമകനാണ് അമിത് കൃഷ്ണ ചെറുപ്പംമുതൽ വരകളും വർണ്ണങ്ങളും കണ്ട് വളർന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി സമ്മാനങ്ങൾ കലാരംഗത്തു നിന്നും നേടിയിട്ടുണ്ട്. ചിത്രകലയിൽ എന്നും വേറിട്ട ശൈലി ഇഷ്ടപ്പെടുന്ന അമിത് നിരവധി പെയിന്റിംഗ് എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട് കൂടാതെ പെയിന്റിംഗ് സ്ട്രീറ്റ് ഷോകളും പങ്കെടുത്തിട്ടുണ്ട്. അരിമണികൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ് ക്കുന്ന ഒരു പുതിയ ശൈലിയിൽ ഒരു വർഷമായി സ്വയം പരിശീലനം നേടുന്നു. ഇതിനോടകം ചിത്രരചനയിലും പെയിന്റിങ് ലും നാഷണൽ ലെവൽ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഫിംഗർ പെയിന്റിംഗ,് പെൻസിൽ ഷെഡിങ്,ഓയിൽ പെയിന്റിംഗ്,ഡിജിറ്റൽ പെയിന്റിങ് എന്നിവ ചെയ്യാറുണ്ട് എങ്കിലും ഈ കലാകാരനെ കൂടുതലിഷ്ടം അരിമണിയിലും ചിത്രം രചിക്കുന്നു വേറിട്ട ശൈലിയാണ് പന്തലാം പാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്.
അരിമണികൾ ഉപയോഗിച്ച് എ ആർ റഹ്മാൻ, ബ്രൂസിലി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, അബ്ദുൽകലാം എന്നിവരുടെ ഫോട്ടോകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ ചിത്രം ആദ്യമായിട്ടാണ് നാല് അടി നീളവും 3 അടി വീതിയും ആണ് ചിത്രത്തിന്റെ വലുപ്പം മൂന്നുമണിക്കൂർ സമയമെടുത്താണ് ഏകദേശം ഒരു ലക്ഷം അരിമണികൾ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രം പൂർത്തീകരിച്ചത് അതും അദ്ദേഹത്തിന്റെ പിറന്നാളാശംസകൾ നേരാൻ.


Share this News
error: Content is protected !!