പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

Share this News

പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

പാലക്കാട്: ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2019 ജൂലൈയിലാണ്.
രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം വിയ്യൂര്‍ ജയിലിലേക്ക് കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും 220 ഓളമുള്ള തടവുകാരും കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജയില്‍ വളപ്പിനെ ജില്ലയിലെ മാതൃകാ കൃഷിത്തോട്ടമാക്കി. ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കിയും തടവുകാരുടെ അധ്വാനത്തില്‍ കുളം കുഴിച്ചും പരുവപ്പെടുത്തിയ ഭൂമിയില്‍ ശാസ്ത്രീയമായാണ് കൃഷി ആരംഭിച്ചത്. പൂര്‍ണമായും ജൈവകൃഷിയാണ് തുടരുന്നത്.

നമ്മുടെ ചാനലിൽ പരസ്യങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക 9895792787

വാർത്തകൾ what’s app വഴി ലഭിക്കുന്നതിന് Link ൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/GsgtGIdAycgGqqFSI8ZBKK


Share this News
error: Content is protected !!