
പന്തലാംപാടം മേരി മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിഴക്കഞ്ചേരി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലങ്കോട് യോഗിനിമാതാ ഹയര്‍ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി. കൊല്ലങ്കോട് ബിഎസ്‌എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ടീമിനെ തോല്‍പ്പിച്ചാണ് കിഴക്കഞ്ചേരി ചാമ്പ്യൻന്മാരായത്.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൊറ്റശേരി ജിഎച്ച്‌എസ്‌എസാണ് റണ്ണറപ്പ്. ആണ്‍ – പെണ്‍ വിഭാഗങ്ങളില്‍ മമ്ബാട് ബ്രദേഴ്സ് വോളി ക്ലബ്ബും മമ്ബാട് വോളി അക്കാദമിയും മൂന്നാം സ്ഥാനത്തെത്തി. വിജയികള്‍ക്ക് വടക്കഞ്ചേരി സിഐ കെ.പി. ബെന്നി ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.അഡ്വ. ജോബി കാച്ചപ്പിള്ളി, ഹെഡ്മാസ്റ്റര്‍ ജോജി ഡേവിഡ്, പിടിഎ പ്രസിഡന്‍റ് വേലായുധൻ, കായികാധ്യാപകൻ ഡോണ്‍, പരിശീലകരായ ബിജുമോൻ, ജോര്‍സി ജോസഫ്, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാൻ കൃഷ്ണമൂര്‍ത്തി, കണ്‍വീനര്‍ സ്വാമിനാഥൻ, രക്ഷാധികാരി സുബ്രഹ്മണ്യൻ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയും പന്തലാംപാടം മേരി മാതാ സ്കൂളും സംയുക്തമായാണ് ചാമ്ബ്യൻഷിപ്പ് സംഘടിപ്പിച്ചത്. ആണ്‍കുട്ടികളുടെ 22 ടീമുകളും പെണ്‍കുട്ടികളുടെ 11 ടീമുകളും ചാമ്ബ്യൻഷിപ്പില്‍ പങ്കെടുത്തു. ഡിസംബര്‍ 15,16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിന്‍റെ തെരഞ്ഞെടുപ്പുമുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

