
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ ഭാഗമായി ചിറ്റൂര്‍ നിയോജകമണ്ഡലം സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ചിറ്റൂര്‍ പോലിസ് ചാമ്പ്യന്മാരായി. ഫൈനലില്‍ ചിറ്റൂരിലെ ഉദ്യോഗസ്ഥരുടെ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ചിറ്റൂര്‍ മന്തക്കാട് സ്റ്റേഫിറ്റ് ടര്‍ഫില്‍ നടന്ന മത്സരങ്ങള്‍ പ്രമുഖ ഫുട്ബാള്‍ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ വി. മുരുകദാസ്, ചിറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ മാത്യു, ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജെയ്‌സണ്‍ ഹിലാരിയോസ് എന്നിവര്‍ സംസാരിച്ചു. ഫയര്‍ഫോഴ്‌സ്, ജനപ്രതിനിധികള്‍ എന്നിവരുടെ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ചിറ്റൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് നവകേരള സദസ് നടക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

