തുലാവർഷത്തിൽ പോത്തുണ്ടിയിൽ ആവശ്യത്തിന് വെള്ളം നിറയും എന്ന കർഷകരുടെ പ്രതീക്ഷയും ആസ്ഥാനത്തായി

Share this News

55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 24.80 അടി വെള്ളം മാത്രം. ഈ വെള്ളം 20 ദിവസത്തിന് ജലസേചനത്തിന് മാത്രമേ തികയൂ എന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. കനാൽ വൃത്തിയാക്കിയതിനു ശേഷം ഇടവേളകൾ കൂട്ടി ജലസേചനം നടത്തുകയാണെങ്കിൽ 25 – 30 ദിവസത്തിന് എത്തിക്കാനാവുമെന്ന് കർഷകരുടെ പ്രതീക്ഷ. പോത്തുണ്ടി ജലസേചന ഉപദേശക സമിതി യോഗം കഴിഞ്ഞെങ്കിലും ഡിസംബർ 20ന് ശേഷമേ വെള്ളം തുറന്നു വിടാൻ ഉള്ള തീരുമാനം ഇനി ഉണ്ടാവുകയുള്ളൂ. 2833 ഹെക്ടർ ആയക്കെട്ട് പ്രദേശം വലതുകര കനാലിനു കീഴിലും 2630 ഹെക്ടർ ഇടതു കര കനാലിനു കീഴിലും നെൽകൃഷിയുണ്ട്.

പകുതിയിൽ താഴെ മാത്രം വെള്ളം നിറഞ്ഞ പോത്തുണ്ടി അണക്കെട്ട്

കാലവർഷ സമയത്ത് കാര്യമായി മഴ ലഭിക്കാത്തതിനാൽ ഒന്നാം വിളയ്ക്ക് 21 ദിവസം പോത്തുണ്ടി അണക്കെട്ട് ജലസേചനത്തിനായി തുറന്നു നൽകിയിരുന്നു. മഴ കുറവിനെ തുടർന്ന് മൂപ്പു കുറഞ്ഞ നെല്ലിനങ്ങളാണ് കർഷകർ രണ്ടാം വിളയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. പോത്തുണ്ടി ജലസേചന പ്രദേശത്തെ രണ്ടാം വിള നടീലും ചേറുവിതയായും നെന്മാറ അയിലൂർ മേഖലകളിൽ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കുടിവെള്ളത്തിനും മത്സ്യ സമ്പത്തിനുമായി 7 അടി വെള്ളം നീക്കിവെക്കണമെന്ന് വാട്ടർ അതോറിറ്റിയും ഫിഷറീസ് വകുപ്പും ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടമഴകൾ ലഭിച്ചില്ലെങ്കിൽ പോത്തുണ്ടി അണക്കെട്ടിന് കീഴിൽ രണ്ടാം വിള നെൽകൃഷിയുടെ ഭാവി അനിശ്ചിതത്വത്തിലാവും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


Share this News
error: Content is protected !!