റഹ്മാൻ്റെയും സജിതയുടേയും വിവാഹ അപേക്ഷ ശരിവച്ച് കൊണ്ട് നെന്മാറ സബ്ബ് റജിസ്ട്രാറർ

Share this News

റഹ്മാൻ്റെയും സജിതയുടേയും വിവാഹ അപേക്ഷ ശരിവച്ച് കൊണ്ട് നെന്മാറ സബ്ബ് റജിസ്ട്രാറർ

റിപ്പോർട്ട്: ബെന്നി വർഗീസ്

നെന്മാറ : 10 വർഷം കാമുകിയെ ഒളിവിൽ താമസിപ്പിച്ച റഹ്മാനും സജിതയും തമ്മിലുള്ള വിവാഹത്തിന് അംഗീകാരമായി.
സെപ്റ്റംബർ 15ന് സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹ റജിസ്ട്രേഷന് അപേക്ഷ നൽകിയ റഹ്മാൻ്റെയും സജിതയുടേയും വിവാഹ അപേക്ഷ ശരിവച്ച് കൊണ്ട് നെന്മാറ സബ്ബ് റജിസ്ട്രാറർ കെ.അജയകുമാർ സർട്ടിഫിക്കറ്റ് നൽകി. നെന്മാറ എം.എൽ.എ. കെ.ബാബു, നെന്മാറ ബ്ലേക്ക് പഞ്ചായത്ത് മെമ്പറും, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറിയുമായ ആർ.ശാന്തകുമാരൻ മാസ്റ്റർ, ഡി. വൈ. എഫ്. ഐ. നേതാവ് രാജേഷ് എന്നിവർ സന്നിഹിതരായി. വിവാഹ
റജിസ്ട്രേഷൻ ഫീസ് പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റി നൽകി. പുരോഗമന കലാസാഹിത്യ സംഘമാണ്. വിത്തനശ്ശേരിയിലെ വാടകവീട്ടിൽ മുതിർന്ന പൗരന്മാർ എന്ന നിലയിൽ വിവാദങ്ങൾക്കു ശേഷം ഒരുമിച്ചു താമസിച്ചുവരുന്ന റഹ്മാനും സജിതയും സർക്കാർ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായി വിവാഹം രജിസ്റ്റർ ചെയ്യാൻ മുൻകൈയെടുത്തത്. 10 വർഷം കാമുകിയെ ഒറ്റമുറിയിൽ ഒളിവിൽ താമസിപ്പിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ, പോലീസ്, വനിതാ കമ്മീഷൻ, തുടങ്ങി ഒട്ടേറെ അന്വേഷണങ്ങൾ നേരിടേണ്ടിവന്ന വിവാദ ഒളി ജീവിതവും വിവാഹമായിരുന്നു റഹ്മാന്റെയും സജിതയുടെയും.


Share this News
error: Content is protected !!