
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് സമ്പൂർണ ആധിപത്യം നേടുമെന്നും പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വർദ്ധിതവീര്യത്തോടെ തിരിച്ചുവരവ് നടത്തുമെന്നും ശ്രീ.മാണി സി കാപ്പൻ എംഎൽഎ.
ജനവിരുദ്ധനിലപാടുകളുമായി മുന്നോട്ടു പോകുന്ന അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാരിന് ജനം അർഹിയ്ക്കുന്ന മറുപടി നൽകും. യുഡിഎഫിന് ശക്തി പകരാൻ കേരള ഡെമോക്രാറ്റിക് പാർടിയ്ക്ക് ഓരോ നിയോജകമണ്ഡലങ്ങളിലും കരുത്ത് വർദ്ധിപ്പിയ്ക്കാൻ കഴിയണമെന്നും അദ്ദേഹം കെഡിപി നേതാക്കളെ ഓർമ്മിപ്പിച്ചു.
കെഡിപി പാലക്കാട് ജില്ലാ നേതൃകൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു മാണി സി കാപ്പൻ.
ജില്ലാ പ്രസിഡണ്ട് വേണു കോങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരി, സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു,വൈസ് പ്രസിഡണ്ട് സുകു കടകംപള്ളി, ട്രഷറർ സിബി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാജു ഫിലിപ്പ്, സുരേഷ് വേലായുധൻ, പ്രദീപ് കരുണാകരൻ പിള്ള,ശശി പുളിയ്ക്കൽ, ഏലിയാസ് മണ്ണമ്പിള്ളി, ലത മേനോൻ, കെ.സി.കാർത്തികേയൻ, പി.എസ്.പ്രകാശൻ, കെഡിവൈഎഫ് സംസ്ഥാന പ്രസിഡണ്ട് മൻസൂർ റഹ്മാനിയ,വനിത ഫോറം സംസ്ഥാന പ്രസിഡണ്ട് സുജ ലക്ഷ്മി, ജിമ്മി ജോർജ്ജ്, സംസ്ഥാന സഹകരണ മേഖല കൺവീനർ തിരുപുറം ഗോപൻ, എം.സുരേഷ് നെന്മാറ, ഹരിദാസ് പട്ടാമ്പി, രാധിക മനോജ്, എ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
വിവിധ പാർടികളിൽ നിന്ന് വന്ന ഇരുപത് സജീവ പൊതുപ്രവർത്തകരെ കെഡിപിയിലേയ്ക്ക് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

