ഷൂട്ടിങ് മത്സരത്തിൽ പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സംസ്ഥാന, ദേശീയ തലങ്ങളിൽ മാറ്റുരയ്ക്കുന്നു

Share this News

സംസ്ഥാന ഷൂട്ടിങ് മത്സരത്തിൽ പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സംസ്ഥാന, ദേശീയ തലങ്ങളിൽ മാറ്റുരയ്ക്കുന്നു. തിരുവനന്തപുരത്തു നടന്ന സംസ്ഥ‌ാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മേരി മാതായിലെ 13 വിദ്യാർഥികൾ പങ്കെടുത്തു. ആർ.കീർത്തിക, എം.സഞ്ജയ് എന്നവർക്കു വെള്ളി മെഡലും ഇയാൻ ഫിലിപ്പ്, ആൽബിൻ തോമസ് എന്നിവർക്കു വെങ്കലവും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടി. ചെലവേറിയ ഗെയിം ആയി കരുതുന്ന ഷൂട്ടിങ് ഇനത്തിന് ആവശ്യമായ റൈഫിൾ റേഞ്ച് ഉള്ള കേരളത്തിലെ മികച്ച വിദ്യാലയമാണു പന്തലാംപാടം മേരിമാതാ. പരിശീലനത്തിന് ആവശ്യമായ തോക്കുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്‌കൂളിനു സ്വന്തമായുണ്ട്. സ്‌കൂൾ റൈഫിൾ ക്ലബ്ബിലെ ആദ്യ അംഗമായിരുന്ന പി.എസ്.പ്രശോഭ് ഇന്ത്യൻ റൈഫിൾ ടീം അംഗമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!