Share this News


വടക്കഞ്ചേരി യുവതിയെ കൊലപ്പെടുത്താൻ ശ്രമം;ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ.ആർ എസ് – ബി ജെ പി പ്രവർത്തകൻ വണ്ടാഴി കമ്മാന്തറ രതീഷി (45) നെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. തൻ്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദു (42) നെ ക്രൂരമായി മർദ്ദിക്കുകയും, മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയുമാണ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചൂലന്നൂരിലെ ഭാര്യവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.തിങ്കളാഴ്ച പകൽ രണ്ടരയോടുകൂടി തെക്കേകാടുള്ള രതീഷിൻ്റെ റോൾഡ് ഗോൾഡ് ആദരണ നിർമ്മാണ യൂണിറ്റിൽ വച്ചാണ് സംഭവം.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.2018 ൽ സി പി ഐ എം വണ്ടാഴി ലോക്കർ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ വെട്ടി പരിക്കേല്പിച്ച കേസിലുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് രതീഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News