വടക്കഞ്ചേരി ബാലികയെ പീഡിപ്പിച്ച കേസിൽ ആറ് വർഷം തടവും, 15000 രൂപ പിഴയും.

Share this News

വടക്കഞ്ചേരി ബാലികയെ പീഡിപ്പിച്ച കേസിൽ ആറ് വർഷം തടവും, 15000 രൂപ പിഴയും. 12 വയസ്സുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കണ്ണമ്പ്ര കാരപൊറ്റ പടിഞ്ഞാമുറി ജയപ്രകാശൻ (48) നെതിരെയാണ് ശിക്ഷ വിധിച്ചത്.2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.പോക്സോ കോടതി ഫസ്റ്റ് അഡീഷണൽ സെക്ഷൻ ജഡ്ജ് ആർ വിനായക റാവുവാണ് ശിക്ഷവിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടി അധിക തടവും വിധിച്ചിട്ടുണ്ട്. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർമാരായ ടി മനോഹരൻ, എ ദീപകുമാർ എന്നിവരാണ് അന്വേഷണംhttps://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി സുബ്രമണ്യൻ, വി എൻ ഷീജ എന്നിവർ ഹാജരായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻


Share this News
error: Content is protected !!