അർഹത പെട്ട കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കനിവ് കൂട്ടായ്മ ആടും കൂടും പദ്ധതി മുൻ മന്ത്രി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Share this News

വടക്കഞ്ചേരി :പ്രധാനി ടി. എസ്. എം പൂർവ വിദ്യാർത്ഥികളും മഹൽ ഖത്തർ കനിവ് കൂട്ടായ്മയും സംയുക്തമായി ചേർന്ന് നിര്ധനര്ക്കുള്ള സഹായ ഹസ്തം പരിപാടിയായ ആടും കൂടും എന്ന പദ്ധതി  മുൻ മന്ത്രി വി. സി കബീർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രധാനി മഹല്ല് ഖതീബ്ബ്‌ താജുദ്ധീൻ സിദ്ധീഖി നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച് പതാക ഉയർത്തി. പാവപ്പെട്ട അഞ്ച് കുടുംബത്തിന് ആടും കൂടും വിതരണം ചെയ്തു. പ്രവാചകൻ   മുഹമ്മദ് നബിയുടെ 1495ാം ജന്മദിനത്തിൻ്റെ ഭാഗമായി ഈ കൂട്ടായ്മ ചൈത പ്രവർത്ഥനത്തിൽ  മതസൗഹാർദത്തിന്  ഉന്നൽ നൽകി അഞ്ചു കുടുംബത്തിൽ ഒരു സഹോദര   സമുദായത്തിനെ  ഉൾപ്പെടുത്തി ഈ കൂട്ടായ്മ  മാതൃകയായി നാടിൻ്റെ നൻമക്ക് വേണ്ടി പ്രധാനി കനിവ് കൂട്ടായ്മ നിരവധി റിലീഫ് പ്രവർത്തനങ്ങൾ ആണ് ഇതിനോടകം ചെയ്തു കഴിഞ്ഞിരുന്നത്. . ചികിത്സ സഹായം, രോഗികൾക്ക് മരുന്നുകൾ നൽകൽ .പാവപ്പെട്ട രണ്ട് കുടുംബത്തിന്ന് വീടിൻ്റെ മേൽ കൂര ഷീറ്റ് ഇട്ടു കൊടുത്തു തുടങ്ങിയ സഹായങ്ങൾ ചെയ്തു കൊണ്ട് മാതൃക പ്രവർത്തനങ്ങൾ ആണ് ഈ കൂട്ടായ്മ ചെയ്തു കൊണ്ടിരിക്കുന്നത്.പ്രധാനി  തർബിയ്യത്തു സിബിയാൻ മദ്രസ പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ഖത്തർ ആസ്ഥാനമായുള്ള മഹൽ കൂട്ടായ്മയും. കനിവ് കൂട്ടായ്മയും സംയുക്തമായാണ് ഈ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി വടക്കഞ്ചേരിയിൽ തന്നെമാതൃകാ പ്രവർത്തങ്ങൾ നടത്തി മുന്നേറുന്ന ഈ യുവജനകൂട്ടായ്മക്ക് ആശംസ അറീച്ച് കൊണ്ട്  സിദ്ധീഖ് ഹാജി (ജയഭാരത് ) മുത്തലി.VS അബ്ദുൾ ഖാദർ.അബ്ദുൽ കരീം സുലൈമാൻ ഓറഞ്ച് അലി മനയത്ത്.ഉസ്മാൻ.ഹാനിഷ് പ്രധാനി.റഫീഖ് ഷിബാസ്.അസറുദ്ധീൻ. എന്നിവർ പങ്കെടുത്തു


Share this News
error: Content is protected !!