ഭിന്നശേഷി കലാ-കായിക മേളസംഘടിപ്പിച്ച് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

Share this News

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലാ-കായിക മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 10 വയസിന് താഴെ, 10നും 18നും ഇടയില്‍, 18നു മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലെമണ്‍ സ്പൂണ്‍, 50 മീറ്റര്‍ ഓട്ടം, മിട്ടായി പെറുക്കല്‍, ചിത്രരചന, സിംഗിള്‍ ഡാന്‍സ്, ആക്ഷന്‍ സോങ്, സ്റ്റോറി ടെല്ലിങ് ഉള്‍പ്പെടെ നിരവധി കലാകായിക മത്സരങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.പി.ഒ ആര്‍. രമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം. നസീമ, പഞ്ചായത്ത് അംഗങ്ങളായ ബി. ഷാജിത, എം. രമ, ടി. ഷീല, പി.സി രാഹുല്‍, കെ.എ ബാലസുബ്രമണ്യന്‍, അങ്കണവാടി അധ്യാപിക രമ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!