ഷൊര്‍ണൂര്‍ നഗരസഭയില്‍ വഴിയിടംടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നടത്തി

Share this News


ഷൊര്‍ണൂര്‍ നഗരസഭയില്‍ വഴിയിടം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് അധ്യക്ഷനായി. 1400 ചതുരശ്ര അടിയില്‍ ഒന്‍പത് ശുചിമുറികളും കഫറ്റീരിയയും മുലയൂട്ടല്‍ മുറിയും ഉള്‍പ്പെടുന്നതാണ് ടേക്ക് എ ബ്രേക്ക് സമുച്ചയം. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജി മുകുന്ദന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. ഫാത്തിമത്ത് ഫര്‍സാന, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണകുമാര്‍, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ജിഷ, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ലക്ഷ്മണന്‍, നഗരസഭ സെക്രട്ടറി പി.എസ് രാജേഷ്, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!