പാളയത്ത് വളർത്തുനായകളെ കൊലപ്പെടുത്തുകയും,കോഴികളെ കൊന്ന് കെട്ടി തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

Share this News

പാളയത്ത് വളർത്തുനായകളെ കൊലപ്പെടുത്തുകയും,കോഴികളെ കൊന്ന് കെട്ടി തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

വടക്കഞ്ചേരി: പാളയത്ത് വളർത്തുനായകളെ കൊലപ്പെടുത്തുകയും, കോഴികളെ കൊന്ന് കെട്ടി തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
വടക്കഞ്ചേരി പാളയം മാന്ത്രാപള്ളം സ്വദേശി സുരേഷിൻ്റെ വീട്ടിലെ നായകളെയും, കോഴികളെയും കൊന്നതുമായി ബന്ധപ്പെട്ടാണ് പാളയം സ്വദേശികളായ വിനോദ് (22) ഗുരുവായൂരപ്പൻ (21) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 18 നാണ് കേസിനാസ്പദമായ സംഭവം. സുരേഷിൻ്റെ വീട്ടിലെ മുന്തിയ ഇനം വളർത്തുനായ്ക്കളെ കോഴി ഇറച്ചിയിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇറച്ചിയിൽ കാഞ്ഞിരമരത്തിൻ്റെ തോൽ ചേർത്താണ് കൊടുത്തതെന്ന് പ്രതികൾ പോലിസി നോട്’ പറഞ്ഞു. സുരേഷിൻ്റെ വീട്ടിലെ ലാബ്രഡോർ, ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പ്പെട്ട നായകളെയാണ് കൊന്നത്.
അന്നേ ദിവസം തന്നെ സുരേഷിൻ്റെ വീട്ടിൽ നിന്നും മൂന്ന് കോഴികളെയും ഇവർ മോഷ്ടിച്ചിരുന്നു.


Share this News
error: Content is protected !!