നവകേരള സംഗീതസാന്ദ്രമായി ആലത്തൂർ ബ്ലോക്ക്
കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് പദ്ധതി പാലക്കാട് ആലത്തൂർ ബ്ലോക്കിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അറുപത്തഞ്ചാമത് കേരളപ്പിറവി ദിനത്തിൽ
വനിത ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, ബ്ലോക്ക് സർക്കാർ ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, കുടുംബശ്രീ പ്രവർത്തകർ , അദ്ധ്യാപികമാർ, കലാ വിദ്യാർത്ഥികൾ ഫെല്ലോഷിപ്പ് കലാകാരികൾ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര നേടിയ അറുപത്തി അഞ്ച് വനിതകൾ സംഗീത സദസിന് നേതൃത്വം നൽകി നവകേരള സംഗീത സദസ്സും കേരളപ്പിറവിദിനാഘോഷത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ബാബുവിൻ്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സികെ ചാമുണ്ണി നിർവഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , കെസി ബിനു , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കുട്ടിക്കൃഷ്ണൻ ,എസ് അലിമ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർന്മാരായ വനജ രാധകൃഷ്ണൻ ,പുഷ്പ്പ ലത ,സുനിത ,പ്രേമലത ,രജനി രാമദാസ് ,വാസുദേവൻ തെന്നിലാപുരം ,ആസാദ് ,രാമകൃഷ്ണൻ ,ജയ കൃഷ്ണൻ ,കലാമഡലം ഐശ്വര്യ , അഞ്ജു ചെമ്പെ അനിത ,ആർ എൽവി രഞ്ജിത്ത്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി ബഷീർ സ്വാഗതം പറഞ്ഞു കൺവീനർ കലാമണ്ഡലം അബിജോഷ് നന്ദി രേഖപ്പെടുത്തി
പ്രാദേശിക വാർത്തകൾ വിരൽതുമ്പിൽ Click👇
https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF