അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷന്‍

Share this News



അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ എട്ട് ഊരുകളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു. സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം), ക്ഷയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശോധനകളാണ് ക്യാമ്പില്‍ നടത്തിയത്. പരിശോധനകള്‍ക്ക് പുറമെ സൗജന്യ ലാബ് സൗകര്യവും ഒരുക്കിയിരുന്നു. പുതൂര്‍ ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ധന്യ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ അംഗം ഗ്രീഷ്മ അജയഘോഷ് അധ്യക്ഷയായി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.എം. രണ്‍ദീഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശബരീഷ്, എസ്. രമേഷ്, അഗളി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ശാന്തന്‍, അഗളി പഞ്ചായത്ത് അംഗം ജെയ്‌സന്‍, അജിമോന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!